26 December 2024

വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ ടൗണ്‍ഷിപ് പദ്ധതിയിലൂടെയാകും സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്‌കൂള്‍ നിര്‍മിക്കുക.

വെള്ളാര്‍മല സ്‌കൂളിനെ മാതൃകാ സ്‌കൂള്‍ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. സ്‌കൂള്‍ നിര്‍മ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കില്‍ അവരെയും ഉള്‍ക്കൊള്ളും.

മുണ്ടക്കൈ സ്‌കൂളുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53 ആണ്. 18 പേര്‍ മരണമടഞ്ഞു. 35 പേരെ കാണാനില്ല. ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, ജി എല്‍ പി എസ് മുണ്ടക്കൈ എന്നീ സ്‌കൂളുകള്‍ക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്‌കൂളുകളെ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുക എന്നതാണ് അടിയന്തര ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!