ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കാണ് വിഐ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി. ജിയോ പോലുള്ള നെറ്റ്വര്‍ക്കുകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതോടെ ഇത് വിഐക്ക് വലിയ തിരിച്ചടിയായി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉപയോക്തളുടെ കുറവ് മൂലം വിഐ അനുഭവിക്കുന്നത്. ഇപ്പോള്‍ ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ പുതിയ തന്ത്രം പയറ്റുകയാണ് വിഐ. ഇതിനായി ആകര്‍ഷകമായ ഓഫറുകളാണ് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം 130 ജിബി അധികം ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 28 ദിവസം കൂടുമ്പോഴായിരിക്കും 10 ജിബി ഡാറ്റ ലഭിക്കുക. ഇത്തരത്തില്‍ 13 തവണയായിരിക്കും ഉപയോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 10 ജിബി വീതം അധിക ഡേറ്റ ലഭിക്കുക.
5 ജി, 4 ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വിഐ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ 239 രൂപയ്ക്ക് മുകളിലുള്ള അംഗീകൃത ഡേറ്റ പ്ലാന്‍ ചെയ്യണം. ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ 121199 എന്ന നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ 199199# എന്ന് മെസേജ് ചെയ്യുകയോ വേണം.
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലേയും ഉപയോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫര്‍ ലഭ്യമല്ല. ഒഡീഷ, അസം, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഈ ഓഫര്‍ ലഭിക്കില്ല.