ഹൈദരാബാദ്: ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ നടന് വിനായകന്. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ പൊലീസിന് കൈമാറിയത്. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചതായി വിനായകന് പറഞ്ഞു. എന്തിനാണ് കസ്റ്റഡിയിലെടുത്തത് അറിയില്ലെന്നും തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനായകന് മദ്യലഹരിയിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.
ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ കയ്യേറ്റം ചെയ്തത്. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് സൂചന.