പത്തനംതിട്ട : ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ അനുഭവിക്കുന്ന നരകയാതനകൾക്കെതിരെ വിശ്വഹിന്ദുപരിഷത്ത് – ബജരംഗ്ദളിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. വിശ്വഹിന്ദുപരിഷത്ത് കോട്ടയം വിഭാഗ് സെക്രട്ടറി കെ.മുരളീധരൻ കർത്താ മുഖ്യസന്ദേശം നൽകി. ഏറ്റുമാനൂർ നഗരസഭാ 34 -ാം വാർഡ് കൗൺസിലർ ഉഷാ സുരേഷ്, വിശ്വഹിന്ദു പരിഷത്ത്
വൈക്കം ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ.ആർ, ജോയിൻ്റ് സെക്രട്ടറി മോഹനചന്ദ്രൻ നായർ സി, ബജരംഗ്ദൾ ജില്ലാ സംയോജകൻ പി.കെ രതീഷ് കുമാർ, വിശ്വഹിന്ദുപരിഷത്ത് വൈക്കം സംഘടന ജില്ലാ ട്രഷറർ ജയകുമാർ ജെ, ജില്ലാ മഠമന്ദിർ പ്രമുഖ് പ്രസാദ്ചന്ദ്രൻ നായർ സി. ദുർഗ്ഗാവാഹിനി ജില്ലാ സംയോജിക അനാമിക പി.കെ, മാതൃശക്തി സംയോജിക സതി പി.എം, വേദഗിരി സ്ഥാനീയ സമിതി സെക്രട്ടറി സുകുമാരൻ കെ.കെ, തെള്ളകം സ്ഥാനീയ സമിതി സെക്രട്ടറി രാധാകൃഷ്ണ കൈമൾ എ എന്നിവർ നേതൃത്വം നൽകി.ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നടന്ന പ്രതിഷേധ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.