ബത്തേരി: എം.ഡി.എം.എയും മയക്കുമരുന്നു ഗുളികയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. 0.47 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേരി, തുവ്വൂര്‍, വിലങ്ങല്‍പൊയില്‍ ടി.എച്ച്. ഹാഫിസ് മുഹമ്മദ്(24)നെയും, .34 ഗ്രാം മയക്കുമരുന്നുഗുളികയുമായി മഞ്ചേരി, പന്തല്ലൂര്‍ ചാത്തന്‍ചിറ, സി. ഇബ്രാഹിം ബാദുഷ(25)യെയുമാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.