വയനാട് :സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി 35 കാരനായ കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. നേരത്തെ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ മാറി.