ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു.
കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് സ്വാഗതം ചെയ്തത്. ‘ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങള്‍ക്ക് ഒരാളില്‍ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല’ എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളില്‍ കാണുന്നത് എന്ന് പലതും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
കങ്കുവയുടെ റിലീസ് നീട്ടിവെക്കാനുള്ള സൂര്യയുടെ തീരുമാനവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ‘മെയ്യഴകന്‍’ എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വെച്ച് സൂര്യ തന്നെയാണ് രജനികാന്തിനോടുള്ള ആദരസൂചകമായി കങ്കുവ റിലീസ് മാറ്റുന്നതായി അറിയിച്ചതും. പിന്നാലെ വേട്ടയ്യന്റെ താങ്ക്‌സ് കാര്‍ഡില്‍ സൂര്യയ്ക്ക് പ്രത്യേക നന്ദി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ആഘോഷമായിരുന്നു.