എ.ഐ ചിത്രങ്ങള്‍ ഇനി പ്രൊഫൈല്‍ പിക്ചറായി സെറ്റ് ചെയ്യുന്നതിനും ഐഫോണില്‍ പ്രൊഫൈല്‍ പിക്ചര്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്നതിനും തുടങ്ങി പുതു ഫീച്ചറുകളുടെ നിരയിലേക്ക് ഒന്നുകൂടി ചേര്‍ത്ത് വാട്‌സ്ആപ് അപ്ഡേറ്റ്.
ഒരു മിനിറ്റ് നീളമുള്ള വോയ്‌സ് മെസേജ് സ്റ്റാറ്റസ് ആക്കാവുന്ന പുതിയ അപ്ഡേറ്റുമായാണ് മെറ്റയു ടെ വാട്സ്ആപ് വന്നിരിക്കുന്നത്. ആന്‍ഡ്രോ യ്ഡിലും ഐ.ഒ.എസിലും ചിലര്‍ക്കു മാത്രം ലഭ്യമാക്കിയിട്ടുള്ള ഈ അപ്ഡേറ്റ് താമസിയാതെ എല്ലാവര്‍ക്കുമെത്തും. നിലവില്‍ 30 സെക്കന്‍ഡ് വോയ്സ് മെസേജാണ് ഒരു സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാനാവുക. ഇതോടെ, നീണ്ട വോയ്സ് നോട്ട് അയക്കാന്‍ രണ്ടും മൂന്നും സ്റ്റാറ്റസുകള്‍ ഇടേണ്ട ബുദ്ധിമുട്ട് ഒഴിവാകും.