ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ആറ് പേരാണ് നിലവില്‍ സാധ്യതാ പട്ടികയില്‍ ഉള്ളത്.
പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും, മുന്‍ നാസ ബഹിരാകാശ യാത്രികനുമായ മാര്‍ക്ക് കെല്ലി, ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്കര്‍, ബൈഡന് ക്യാബിനറ്റ് അംഗം പീറ്റ് ബൂട്ടജിജ്, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബഷീര്‍ തുടങ്ങിയവരുമായി കമല ഹാരിസിന്റെ കൂടിക്കാഴ്ചകള്‍ ഇന്ന് പൂര്‍ത്തിയാകും.
ഇവരില്‍ ജോഷ് ഷപ്പീറോ, മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ചൊവ്വാഴ്ച്ചയോടെ കമല ഹാരിസ് പുതിയ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും.