തണുപ്പ് കാലത്ത് നിരവധി പ്രശ്നങ്ങളാണ് അലട്ടുന്നത്. ചുണ്ടുകള്‍ വിണ്ടു കീറുന്നതും ചര്‍മ്മം വരണ്ടു പോവുന്നതും തുടങ്ങി നിരവധി സൗന്ദര്യ പ്രശ്നങ്ങളാണ് തണുപ്പുകാലത്ത് ഉണ്ടാകാറുള്ളത്. തണുപ്പ് കാലത്ത് നമ്മുടെ ഭക്ഷണശീലത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില ഫലപ്രദമായ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തണുപ്പ് കാലത്ത് ചുണ്ട് വിണ്ടു കീറുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ട് വിണ്ടു കീറുന്നത് തടയാൻ വളരെ നല്ലതാണ് വെണ്ണയും നെയ്യും. ഉറങ്ങുന്നതിനു മുന്‍പ് വെണ്ണയോ അല്ലെങ്കിൽ നെയ്യോ പുരട്ടി കിടക്കുക. ദിവസവും പുരട്ടാൻ ശ്രമിക്കുക. ഇതുകൂടാതെ വാസ്ലിന്‍ പുരട്ടുന്നതും ചുണ്ടിന്‍റെ വരള്‍ച്ച കുറയ്ക്കാൻ സഹായിക്കും.ബീറ്റ്റൂട്ട് ജ്യൂസും പാലും പുരട്ടി കിടക്കുന്നത് ചുണ്ടിന് നിറം നൽകാൻ സഹായിക്കും.
3.തണുപ്പ് കാലത്ത് വരണ്ട ചർമ്മം പലരുടെയും പ്രശ്നമാണ്. വരണ്ട ചർമ്മം അകറ്റാൻ വളരെ നല്ലതാണ് കറ്റാർ വാഴ ജെൽ. അൽപം കറ്റാർവാഴ ജെൽ വെളിച്ചെണ്ണയും ചേർത്ത് പുരട്ടുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ദേഹത്ത് മോയ്സ്ച്ചറെെസർ ക്രീം പുരട്ടാൻ ശ്രമിക്കുക.