ദുബായ്: വനിത ട്വന്റി 20 ലോകകപ്പ് വേദിയില്‍ മാറ്റം. മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ തീരുമാനം. ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് വേദിമാറ്റാന്‍ ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെ ഷാര്‍ജയിലും ദുബായിലുമായി വനിത ട്വന്റി 20 ലോകകപ്പ് നടക്കും.
ആഭ്യന്തരപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വനിത ട്വന്റി 20 ലോകകപ്പിന് വേദിയാകാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് നിലപാട് എടുത്തിരുന്നു. എന്നാല്‍ ലോകകപ്പിന് വേദിയാകാന്‍ കഴിയില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നിലപാടിനെ ഐസിസി വിമര്‍ശിച്ചു. ബം?ഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയില്ലെന്നത് നാണക്കേടാണെന്ന് ഐസിസി പ്രതികരിച്ചു.
വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണ് നടക്കാനൊരുങ്ങുന്നത്. ഇതുവരെ നടന്ന എട്ട് പതിപ്പില്‍ ആറിലും ചാമ്പ്യന്മാര്‍ ഓസ്‌ട്രേലിയ ആണ്. ഇംഗ്ലണ്ട് വനിതകളും വെസ്റ്റ് ഇന്‍ഡീസ് വനിതകളും ഓരോ തവണ വീതം ചാമ്പ്യന്മാരായി. കഴിഞ്ഞ തവണ വനിത ലോകകപ്പിന്റെ ഫൈനലിലാണ് ഇന്ത്യന്‍ സംഘം പരാജയപ്പെട്ടത്.