ഹോട്ടലുകളില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോഴോ, അല്ലെങ്കില്‍ ഒരു പൊതിച്ചോറും പൊതിയാനോ ഒക്കെ വാഴ ഇലയ്ക്ക് പകരം അലുമിനയം ഫോയിലുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ അലുമിനിയം ഫോയില്‍ ശരീരത്തിന് എന്തെങ്കിലും ദോഷം ചെയ്യുമോ? ഇത് പലരും ഉന്നയിക്കുന്ന ഒരു സംശയം തന്നെയാണ്. അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അലൂമിനിയം ഫോയില്‍ അസിഡിറ്റി ഉള്ള ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കും. ഭക്ഷണം ചൂടുള്ളതാണെങ്കില്‍ പോലും അത് നിങ്ങളെ ദോഷകരമായി ബാധിക്കും.
അലുമിനിയം ഫോയിലില്‍ ശുദ്ധമായ അലുമിനിയം അടങ്ങിയിട്ടില്ല. അലുമിനിയം അടങ്ങിയ ലോഹമാണ് ഇതിലുള്ളത്. റോളിങ്ങ് മില്‍ എന്ന യന്ത്രത്തിലാണ് അലുമിനിയം ഫോയില്‍ ഉണ്ടാക്കുന്നത്. 0.01% ആണ് ഇതിന്റെ മര്‍ദ്ദം. ഇത്തരത്തില്‍ തയ്യാറാക്കിയ ലോഹം തണപ്പിച്ച് നേര്‍ത്താണ് അലുമിനിയം ഫോയില്‍ ഉണ്ടാക്കുന്നത്.
അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വായു കടക്കാതെ വരുമെന്നും അതിനാല്‍ അതില്‍ ബാക്ടീരിയകള്‍ വളരുമെന്നും മറ്റ് ചില പഠനങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷീരോല്പന്നങ്ങള്‍, മാംസം പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് ഈ പ്രശ്നം കൂടുതലായി സംഭവിക്കാനിടയുളളത്. ഇവ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് കേടാകും. ശേഷിക്കുന്ന ഭക്ഷണം അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുക എന്നത് സൗകര്യപ്രദമായ മാര്‍ഗമായിരിക്കാം എന്നിരുന്നാലും അത് വളരെ ദോഷകരമാണ്.
നിങ്ങളുടെ ഭക്ഷണം ഫ്രഷായും ചൂടായും നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് മസ്ലിന്‍ തുണി, ഫുഡ് ഗ്രേഡ് ബ്രൗണ്‍ പേപ്പര്‍ അല്ലെങ്കില്‍ ബട്ടര്‍ പേപ്പര്‍ എന്നിവ ഉപയോഗിക്കാം. ഇവയെല്ലാം തന്നെ ഭക്ഷണത്തിന്റെ ചൂട് നില നിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അത് കൊണ്ട് തന്നെ അലൂമിനിയം ഫോയിലിന് പകരമായി ഇവയെല്ലാം ഉപയോഗിക്കുന്നതാണ് നല്ലത്.
തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍, ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍, കറികളും അച്ചാറുകളും, ചീസ്, വെണ്ണ എന്നിവ ഒരിക്കലും ഫോയില്‍ പേപ്പറില്‍ സൂക്ഷിക്കാന്‍ പാടില്ല. പലരും ബേക്കിംഗ് സമയത്ത് ബട്ടര്‍ പേപ്പറിന് പകരമായി അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നു. ഒരു കാരണവശാലും ഇത് ചെയ്യരുത്. കാരണം ഇത് കേക്കുകളും കുക്കികളും പെട്ടെന്ന് പൊട്ടി പോകുന്നതിന് ഇടയാക്കും.