ന്യൂഡല്‍ഹി: ജോലിയില്ലാത്തതിന് ലിവ് ഇന്‍ പങ്കാളിയില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ട് സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. എഞ്ചിനീയറിങ് ബിരുദധാരിയായ മായങ്ക് ചന്ദേല്‍ (27) ആണ് ജീവിതം അവസാനിപ്പിച്ചത്. ജോലി കിട്ടാതായതോടെ ലിവ് ഇന്‍ പങ്കാളി നിരന്തരം തന്നെ പരിഹസിക്കുമായിരുന്നുവെന്ന് യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
നാല് വര്‍ഷത്തോളമായി മായങ്ക് ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശിയായ യുവതിയോടൊപ്പം ഒരുമിച്ച് കഴിയുകയാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പലപ്പോഴായും ജോലി നേടണമെന്ന് യുവതി മായങ്കിനോട് പറഞ്ഞിരുന്നു. പിന്നാലെ ജോലിയില്ലാത്തതിന് പരിഹസിക്കുന്നതും പതിവായിരുന്നു. ഇതേ ചൊല്ലി കഴിഞ്ഞദിവസവും യുവതി പരിഹസിച്ചു.
മായങ്ക് ജോലിക്ക് പോകുന്നില്ലെന്നും, വീട്ടില്‍ വെറുതെയിരുന്ന് തിന്നുക മാത്രമാണ് ചെയ്യുന്നതെന്നും യുവതി പറഞ്ഞിരുന്നു. ഇതാണ് മായങ്കിനെ മാനസികമായി തളര്‍ത്തിയത്. ഈ കുത്തുവാക്കുകളില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മായങ്ക് കുറിപ്പില്‍ പറയുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മായങ്കിനെ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.