വയനാട്; യുവതിയുടെ നഗ്‌നച്ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട്, കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്കി (29)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 17ന് മേപ്പാടി പൊലീസ് പിടികൂടിയത്.
ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, ഇയാള്‍ എത്തിയ വിവരം വിമാനത്താവള അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി.
2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്സാപ് വഴി നഗ്‌നടച്ചിത്രം അയച്ചുകൊടുക്കുകയും പത്തു ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.