കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഷംനു എല്‍ എസ് (29) ആണ് പിടിയിലായത്. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെയാണ് യുവാവിനെ എക്‌സൈസ് പിടികൂടിയത്
306 ഗ്രാം മെത്താംഫിറ്റമിന്‍ ആണ് ഇയാളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് എ എസ്, വിനോദ് പി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വൈശാഖ് വി കെ, ബിനു എം എം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമ്യ ബി ആര്‍, അഞ്ജുലക്ഷ്മി എ എന്നിവരും ഉണ്ടായിരുന്നു.