ഇടുക്കി വാഗമണ്ണില്‍ വില്‍പനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വാഗമണ്‍ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവില്‍ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്വകാഡും, വാഗമണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. സുരേഷില്‍ നിന്നും 13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അതിനിടെ കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ കാറില്‍ കടത്തിയ 32.5 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖും സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ മാട്ടൂല്‍ സ്വദേശി അഹമ്മദ് അലിയാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്‌റഫ് എം വി, ഷാജി കെ കെ, പ്രിവന്റീവ് ഓഫീസര്‍ ഷാജി അളോക്ക9, മജീദ് കെ എ, സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.